കറാച്ചി: ഇമ്രാൻ സർക്കാരിലെ മൂന്നു മന്ത്രിമാർക്ക് നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നു പിപിപി നേതാവ് ബിലാവൽ സർദാരി ഭൂട്ടോ ആരോപിച്ചു. ഇവരെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ നിർദേശിച്ചു.
തത്കാലം അവരുടെ പേരു വെളിപ്പെടുത്തുന്നില്ല. എന്നാൽ നടപടിയെടുക്കാൻ സർക്കാർ തയാറായില്ലെങ്കിൽ പേരു പറയേണ്ടിവരുമെന്നും ബിലാവൽ മുന്നറിയിപ്പു നൽകി.
പ്രതിപക്ഷ പാർട്ടികളായ പിപിക്കും പിഎംഎൽ-എന്നിനും എതിരേ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കൈക്കൊള്ളുന്ന നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നും ബിലാവൽ ആരോപിച്ചു.
ഭീകരബന്ധമുള്ള മന്ത്രിമാരെ പിരിച്ചുവിടാതെ നിരോധിത സംഘടനകൾക്ക് എതിരേ നടത്തുന്ന നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ബിലാവൽ പറഞ്ഞു.
മൂന്നു പാക് മന്ത്രിമാർക്ക് ഭീകരബന്ധം: ബിലാവൽ
12:04 AM Mar 15, 2019 | Deepika.com