ബ്രസീൽ സ്കൂളിൽ വെടിവയ്പ്; എട്ടുമരണം
12:40 AM Mar 14, 2019 | Deepika.com
സാവോപോളോ: ബ്രസീലിലെ സാവോപോളോയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ കുറഞ്ഞത് എട്ടുപേർ കൊല്ലപ്പെട്ടു. അഞ്ചുവിദ്യാർഥികളും ഒരു ടീച്ചറും വെടിയുതിർത്തെന്നു കരുതുന്ന രണ്ടു കൗമാരക്കാരുമാണു കൊല്ലപ്പെട്ടതെന്നു ഗ്ലോബോ ടിവി ചാനൽ റിപ്പോർട്ടു ചെയ്തു. 17 പേർക്കു പരിക്കേറ്റിട്ടുണ്ട്.