കൊച്ചി: ലുലു ഫിനാൻഷൽ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ചിനു ബാങ്കോ സെൻട്രൽ നാങ് ഫിലിപ്പീൻസിൽനിന്ന് (ബിഎസ്പി) ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി പണമിടപാടുകൾ നടത്താനുള്ള അനുമതി (ഇഎംഐ ലൈസൻസ്) ലഭിച്ചു.
ദൂരദേശത്തേക്കു പണമയയ്ക്കൽ, കറൻസി എക്സ്ചേഞ്ച് തുടങ്ങിയ മേഖലകളിലാണ് ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ചിന്റെ സേവനം.
സാങ്കേതികരീതി ഉപയോഗിച്ചുള്ള പണമിടപാടുകൾ നടത്താനുള്ള ലൈസെൻസ് ലഭിച്ചതോടുകൂടി മികച്ച സേവനം കാഴ്ചവയ്ക്കാനും തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാനും സാധിക്കുമെന്നു ലുലു ഫിനാൻഷൽ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
2014 ലാണ് ഫിലിപ്പീൻസിലുള്ള മനിലയിൽ ലുലു ഫിൽസ് ഇന്റർനാഷണൽ എക്സ്ചേഞ്ച് പ്രവർത്തനം ആരംഭിച്ചത്.
അഞ്ചു ബ്രാഞ്ചുകളാണ് ഫിലിപ്പൈൻസിൽ ലുലു ഫിനാൻഷൽ ഗ്രൂപ്പിനുള്ളത്. ഇഎംഐ ലൈസൻസ് ലഭിച്ചതോടുകൂടി ഉപയോക്താവിനു നേരിട്ട് പണമിടപാടുകൾ നടത്താനും ഫോണ് റീചാർജുകൾ ചെയ്യാനും ബില്ലുകൾ അടയ്ക്കാനും സാധിക്കും. ലുലു ഫിനാൻഷൽ ഗ്രൂപ്പിനു 11 രാജ്യങ്ങളിലായി ഇരുന്നൂറിലധികം ശാഖകളുണ്ട്.
ലുലു ഫിനാൻഷൽ ഗ്രൂപ്പിനു ഇഎംഐ ലൈസൻസ്
11:02 PM Mar 13, 2019 | Deepika.com