മുംബൈ: ഓഹരികൾ കുതിപ്പ് തുടരുകയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങൾ വൻതോതിൽ പണം കൊണ്ടുവരുന്നു. ഭരണസ്ഥിരത ഉറപ്പാണെന്നു പലരും കരുതുന്നതും ഓഹരികൾക്കു നേട്ടമായി. ചൊവ്വാഴ്ച വിദേശികൾ 2478 കോടി രൂപയ്ക്ക് ഓഹരികൾ വാങ്ങി.
സെൻസെക്സ് ഇന്നലെ 216.51 പോയിന്റ് (0.58 ശതമാനം) കയറി 37,752.17ലെത്തി. നിഫ്റ്റി 40.5 പോയിന്റ് (0.36 ശതമാനം) കയറി 11,341.7-ൽ ക്ലോസ് ചെയ്തു.
ഓഹരികൾ വീണ്ടും മേലോട്ട്
11:02 PM Mar 13, 2019 | Deepika.com