കൊച്ചി: ബെൽജിയം, പോർച്ചുഗൽ, ടർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത ഡിസൈനർ സോഫാ സെറ്റുകളുടെ പ്രദർശനം ഒബ്റോണ്‍ മാളിൽ തുടങ്ങി. ചാരുസോഫകൾ, എൽ ഷെയ്പ് സോഫകൾ, ലോഞ്ച് സോഫകൾ തുടങ്ങി വിവിധ നിറത്തിലും വലുപ്പത്തിലുമുള്ള സോഫകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
സോഫാ സെറ്റിനു 40 ശതമാനം വരെ വിലക്കുറവും ഒരു വർഷത്തെ വാറണ്ടിയും 10 വർഷം വരെ വില്പനാനന്തര സേവനവും ലഭിക്കും. തിരുവനന്തപുരത്തെ തോംസണ്‍ ഹോം ഡിപ്പോയാണ് സോഫാ പ്രദർശനവും വില്പനയും സംഘടിപ്പിച്ചിരിക്കുന്നത്. വിപണനമേള ഈ മാസം 31ന് സമാപിക്കും.
.
ഒബ്റോണ്‍ മാളിൽ വിദേശ സോഫാ സെറ്റുകളുടെ പ്രദർശനം
11:02 PM Mar 13, 2019 | Deepika.com