ന്യൂഡല്‍ഹി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആൻഡ് സ്കൂട്ടര്‍ ഇന്ത്യ 150 സിസി സെഗ്മെന്റില്‍ ഏറ്റവുമധികം വില്പനയുള്ള മോഡലായ സിബി യൂണികോണിന്റെ എബിഎസ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. കൂടാതെ ഹോണ്ടയുടെ മറ്റു മോഡലുകളായ സിബി ഷൈന്‍ (ഡ്രം പതിപ്പ്), സിഡി ഡ്രീം ഡിഎക്സ്, നവി എന്നിവ ഇക്വലൈസര്‍ സഹിതം കോംബി ബ്രേക്ക് സംവിധാനത്തോടെയും പുറത്തിറക്കി.
ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്) കൂടാതെ ടൂബ്ലെസ് ടയറുകള്‍, നീല വെളിച്ചത്തോടെയുള്ള മീറ്റര്‍ കൺസോള്‍, സൗകര്യപ്രദമായ സീല്‍ ചെയിന്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 2019 സിബി യൂണികോൺ എബിഎസിന് 78,815 രൂപയാണ് ഡല്‍ഹി എക്സ്ഷോറൂം വില.ഇക്വലൈസറോടു കൂടിയുള്ള പുതിയ കംബൈന്‍ഡ് ബ്രേക്കിംഗ് സംവിധാനമുള്ള സിബി ഷൈന്‍ സിബിഎസിന് 58,338 രൂപയും സിഡി 110 ഡ്രീം ഡിഎക്സ് സിബിഎസിന് 50,028 രൂപയും നവി സിബിഎസിന് 47,110 രൂപയുമാണ് എക്സ് ഷോറൂം വില.
ഹോണ്ട നാലു പുതിയ ഇരുചക്ര വാഹനങ്ങൾ അവതരിപ്പിച്ചു
11:02 PM Mar 13, 2019 | Deepika.com