മുംബൈ: സാന്പത്തിക പ്രതിസന്ധിയിലായ ജെറ്റ്എയർവേസിലെ പൈലറ്റുമാർക്ക് ജോലി നല്കാമെന്ന് ഇൻഡിഗോ എയർലൈൻസ്. മൂന്നു മാസത്തിലേറെയായി ശന്പളമില്ലാതെ ജോലി ചെയ്യുന്ന ജെറ്റ് എയർവേസ് പൈലറ്റുമാർക്ക് ശന്പളത്തിനു പുറമേ കഴിഞ്ഞ മാസങ്ങളിൽ ലഭിക്കാത്ത ശന്പളത്തിന് നഷ്ടപരിഹാരത്തുകയും നല്കുമെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കന്പനിയായ ഇൻഡിഗോയിൽ പൈലറ്റുമാർക്ക് ക്ഷാമമുള്ളതിനാൽ ആഭ്യന്തര സർവീസുകളിൽ പ്രതിസന്ധിയുണ്ട്. ജെറ്റ്എയർവേസിൽനിന്നു കണ്ടെത്തുന്നതിനു പുറമേ ഇന്റർവ്യു നടത്തി ആവശ്യമായ പൈലറ്റുമാരെ കണ്ടെത്തുമെന്നും ഇൻഡിഗോ വക്താവ് കൂട്ടിച്ചേർത്തു.
ജെറ്റ് എയർവേസിലെ പൈലറ്റുമാർക്ക് ജോലി നല്കാമെന്ന് ഇൻഡിഗോ
11:02 PM Mar 13, 2019 | Deepika.com