കൊച്ചി: അന്താരാഷ്ട്ര വനിതാ വാരത്തോടനുബന്ധിച്ച് ഐഡിയ സ്ത്രീകളുടെ സുരക്ഷയ്ക്കായി -ഐഡിയ സഖി- എന്ന മൊബൈൽ ഫോണ്‍ അതിഷ്ഠിത പദ്ധതി അവതരിപ്പിച്ചു. ഇന്ത്യയിൽ ഐഡിയ സേവനങ്ങൾ ഉപയോഗിക്കുന്ന പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപയോഗ്താക്കൾക്ക് ഈ സേവനം സൗജന്യമാണ്.
സ്മാർട്ട്ഫോണുകളിലും സാധാരണ ഫീച്ചർ ഫോണുകളിലും എമർജൻസി അലർട്ടുകൾ, എമർജൻസി ബാലൻസ്, നന്പർ വെളിപ്പെടുത്താതെയുള്ള റീചാർജ് എന്നീ മൂന്നു ഫീച്ചറുകളാണ് ഐഡിയ സഖി നൽകുന്നത്. പദ്ധതി എല്ലാ സ്മാർട്ട്ഫോണുകളിലും ഫീച്ചർഫോണുകളിലും പ്രവർത്തിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ഫോണിൽ കോൾ വിളിക്കാനോ ഡാറ്റ ഉപയോഗിക്കാനോ ബാലൻസ് ഇല്ലെങ്കിലും ഐഡിയ സഖി ഉപയോഗിക്കാം.
വനിതാ ഉപഭോക്താക്കൾക്ക് ഐഡിയ സഖി വളരെ ലളിതമായ രീതിയിൽ ആക്ടിവേറ്റ് ചെയ്യാം. ഇതിനായി 1800-123-100 എന്ന ടോൾ ഫ്രീ നന്പറിലേക്ക് വിളിച്ച് എമർജൻസി കോണ്ടാക്ടുകൾ രജിസ്റ്റർ ചെയ്യുക (കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ). 10 നന്പറുകൾ വരെ എമർജൻസി കോണ്ടാക്ടായി ചേർക്കാനാവും. ഐഡിയ സഖിയിലൂടെ സാമൂഹിക ലക്ഷ്യത്തിനായി സാങ്കേതികവിദ്യയെ ഉപയോഗിക്കുക എന്ന ദീർഘകാല ചുമതലയുമായാണ് തങ്ങൾ മുന്നോട്ടുപോകുന്നതെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്, മാർക്കറ്റിംഗ്-ഓപ്പറേഷൻസ് ഡയറക്ടർ, അവിനേഷ് ഖോഷ് ല പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കായി ’ഐഡിയ സഖി’
11:02 PM Mar 13, 2019 | Deepika.com