വാഷിംഗ്ടൺ ഡിസി: വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്രം, രാജ്യസുരക്ഷ തുടങ്ങിയവ ആയിരുന്നു ചർച്ചാവിഷയം. വിദേശകാര്യ സെക്രട്ടറിതല ഉഭയകക്ഷിചർച്ചയ്ക്കായി ഞായറാഴ്ചയാണു ഗോഖലെ യുഎസിലെത്തിയത്.
പുൽവാമ ഭീകരാക്രമണത്തിനുശേഷം പാക്കിസ്ഥാനുമായുള്ള ബന്ധം മോശമായ സാഹചര്യത്തിൽ സന്ദർശനത്തിനു പതിവിലേറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.
യുഎസിന്റെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡേവിഡ് ഹാൽ, ആയുധനിയന്ത്രണത്തിന്റെയും അന്താരാഷ്ട്ര സുരക്ഷയുടെയും ചുമതലയുള്ള ആൻഡ്രിയ തോംപ്സൺ എന്നുവരെയും ഗോഖലെ കണ്ടു. പുൽവാമ ഭീകരാക്രമണം നടന്ന ഫെബ്രുവരി 14നു മുന്പ് നിശ്ചയിച്ചിരുന്നതാണ് ഗോഖലെയുടെ യുഎസ് സന്ദർശനം.
വിജയ് ഗോഖലെ യുഎസിൽ: പോംപിയോയെ കണ്ടു
12:44 AM Mar 12, 2019 | Deepika.com