ആർ കെല്ലി അറസ്റ്റിൽ
12:19 AM Feb 24, 2019 | Deepika.com
ഷിക്കാഗോ: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതടക്കമുള്ള ലൈംഗിക കേസുകളിൽ യുഎസിലെ പ്രമുഖ ഗായകൻ ആർ കെല്ലി (റോബർട്ട് കെല്ലി)യെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേരെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിൽ മൂന്നു പേർ കൗമാരക്കാരാണ്. ‘ഐ ബിലീവ് ഐ കാൻ ഫ്ലൈ’ എന്ന ഗാനത്തിനടക്കം നിരവധി ഗ്രാമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് കെല്ലി. ഗാനങ്ങളുടെ വില്പനയിലും വളരെ മുന്നിലാണ്.