മുംബൈ: ഉൽപന്ന അവധിവ്യാപാരത്തിൽനിന്നു രണ്ടു സ്ഥാപനങ്ങൾക്കു സെബി വിലക്ക്. മോത്തിലാൽ ഓസ്വാൾ കമ്മോഡിറ്റീസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡിനും ഇന്ത്യ ഇൻഫോലൈൻ കമ്മോഡിറ്റീസ് ലിമിറ്റഡിനുമാണു വിലക്ക്. ഇവയിലെ ഇടപാടുകാർ വേറെ സ്ഥാപനങ്ങളിലേക്കു വ്യാപാരം മാറ്റാൻ 45 ദിവസം സമയമനുവദിച്ചു.
തകർന്ന നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡു(എൻഎസ്ഇഎൽ)മായി ബന്ധമുണ്ടായിരുന്ന സ്ഥാപനങ്ങളാണിവ. നിയമവിരുദ്ധമായ ചില വ്യാപാരങ്ങളിൽ ഇവർ ഏർപ്പെട്ടു.
അതിനാൽ ഇനി ഉൽപന്ന വിപണിയിൽ ഇവർ പ്രവർത്തിക്കുന്നത് ഉചിതമല്ലെന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിധിച്ചു.മോത്തിലാൽ ഓസ്വാളിന്റെയും ഇന്ത്യ ഇൻഫോലൈനിന്റെയും മറ്റു ബിസിനസുകൾക്കു യാതൊരു വിലക്കുമില്ല.
ഉൽപന്ന വ്യാപാരം: രണ്ടു സ്ഥാപനങ്ങളെ സെബി വിലക്കി
12:18 AM Feb 24, 2019 | Deepika.com