കൊച്ചി: കേരളത്തിലെ -എ’ ഗ്രേഡ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർമാരുടെ അസോസിയേഷനായ കെൽക്കോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇലക്ട്രിക്കൽ എൻജിനിയറിംഗ് പ്രദർശനം ഇലക്ട്രിക് വേൾഡ്- 2019 കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ 28 മുതൽ മാർച്ച് മൂന്നു വരെ നടക്കും. ഇലക്ട്രിക് മേഖലയിലെ പ്രഫഷണലുകൾക്കും ടെക്നിഷ്യന്മാർക്കും നിക്ഷേപകർക്കും വിദ്യാർഥികൾക്കും ഉപയോക്താക്കൾക്കുമായി രണ്ടു വർഷത്തിലൊരിക്കലാണു പ്രദർശനം സംഘടിപ്പിക്കുന്നതെന്ന് ഇലക്ട്രിക് വേൾഡ്-19 ചെയർമാൻ ജോസഫ് ബേസിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
28ന് രാവിലെ 10.30ന് പ്രദർശന നഗരിയിൽ നടക്കുന്ന ചടങ്ങിൽ കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയർമാൻ പ്രേമൻ ദിനരാജ് പ്രദർശനം ഉദ്ഘാടനം ചെയ്യും.
ഇലക്ട്രിക്കൽ എൻജിനിയറിംഗ് പ്രദർശനം 28 മുതൽ കലൂരിൽ
12:18 AM Feb 24, 2019 | Deepika.com