സിയൂൾ സമാധാന പുരസ്കാരം മോദി ഏറ്റുവാങ്ങി
12:36 AM Feb 23, 2019 | Deepika.com
സിയൂൾ: അന്താരാഷ്ട്ര സഹകരണം, ആഗോള സാന്പത്തിക വളർച്ച എന്നിവയ്ക്കുള്ള സംഭാവനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018ലെ സിയൂൾ സമാധാന പുരസ്കാരം സമ്മാനിച്ചു. സിയൂളിൽ നടന്ന ആഘോഷപരിപാടിക്കിടെ സിയൂൾ പീസ് ഫൗണ്ടേഷനാണ് 14-ാമതു പുരസ്കാരം നല്കിയത്. മോദിയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു. പുരസ്കാരത്തുകയായ രണ്ടു ലക്ഷം ഡോളർ നമാമി ഗംഗേ പദ്ധതിക്കു സമർപ്പിക്കുന്നതായി മോദി പറഞ്ഞു.