വാഷിംഗ്ടൺ ഡിസി: എച്ച്1-ബി വീസക്കാരുടെ പങ്കാളികൾ യുഎസിൽ തൊഴിലെടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തുന്നതു സംബന്ധിച്ച കരടുചട്ടം യുഎസ് ആഭ്യന്തരസുരക്ഷാവകുപ്പ്(ഡിഎച്ച്എസ്) വൈറ്റ്ഹൗസിന് കൈമാറി. വൈറ്റ്ഹൗസിന്റെ നിർദേശങ്ങളും പ്രതികരണങ്ങളും ലഭിച്ചശേഷം ചട്ടം പ്രസിദ്ധീകരിക്കും.
മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് എച്ച്1-ബി വീസക്കാരുടെ പങ്കാളികൾക്ക് തൊഴിലെടുക്കാൻ അനുമതി നല്കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളായ 90,000 പേരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.
പദ്ധതിക്കു നിയന്ത്രണം ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരേ കോടതിയിൽ കേസ് നടക്കുന്നുണ്ട്. പദ്ധതി നിയന്ത്രിക്കുന്നതിനെതിരേ ഇന്ത്യൻ വംശജരും ടെക് കന്പനികളും പ്രതിഷേധം ഉയർത്തുന്നു.
എച്ച്1-ബി വീസ: കരടുചട്ടം വൈറ്റ്ഹൗസിനു കൈമാറി
12:36 AM Feb 23, 2019 | Deepika.com