ട്രംപ് -കിം ഉച്ചകോടിക്ക് 2600 റിപ്പോർട്ടർമാർ

12:36 AM Feb 23, 2019 | Deepika.com
ഹാ​​​നോ​​​യി: വി​​​യ​​​റ്റ്നാ​​​മി​​​ലെ ഹാ​​​നോ​​​യി​​​യി​​​ൽ 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നും ന​​​ട​​​ത്തു​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ എ​​​ത്തു​​​ന്ന​​​ത് 2600 വി​​​ദേ​​​ശ പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ. വി​​​യ​​​റ്റ്നാം ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ലി ​​​ഹോ​​​യ് ട്രം​​​ഗ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​ണ് ഈ ​​​വി​​​വ​​​രം.

സിം​​​ഗ​​​പ്പൂ​​​രി​​​ലെ ഉ​​​ച്ച​​​കോ​​​ടി​​​ക്കു ത​​​യാ​​​റെ​​​ടു​​​ക്കാ​​​ൻ ര​​​ണ്ടു​​​മാ​​​സം കി​​​ട്ടി​​​യെ​​​ങ്കി​​​ൽ, ത​​​ങ്ങ​​​ൾ​​​ക്ക് വെ​​​റും 20 ദി​​​വ​​​സ​​​ത്തെ മു​​​ന്ന​​​റി​​​യി​​​പ്പു മാ​​​ത്ര​​​മേ കി​​​ട്ടി​​​യി​​​ട്ടു​​​ള്ളു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ഉ​​​ച്ച​​​കോ​​​ടി​​​ക്കു​​​ള്ള സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കാ​​​നു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ൻ വി​​​യ​​​റ്റ്നാം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന്യൂ​​​യ​​​ൻ സു​​​വാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. വി​​​ദേ​​​ശ​​​ റി​​​പ്പോ​​​ർ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് എ​​​ല്ലാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.