സോ​​​ഫി​​​യ ചോ​​ദി​​ച്ചു ; എ​​​ന്തി​​​നാ​​​ണു നി​​​ങ്ങ​​​ൾ എ​​​ന്നെ ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത് ?

12:36 AM Feb 23, 2019 | Deepika.com
കൊ​​​ച്ചി: ഇ​​വ​​ൾ സോ​​​ഫി​​​യ, ലോ​​​ക​​​ത്തെ ആ​​​ദ്യ ഹ്യൂ​​​മ​​​നോ​​​യ്ഡ് റോ​​​ബ​​​ട്ട്, ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ സം​​​സാ​​​രം, സം​​​സാ​​​ര​​​ത്തി​​​നി​​​ടെ ക​​​ണ്ണി​​​റു​​ക്കി കാ​​​ട്ടി പു​​​ഞ്ചി​​​രി​​​ച്ചും കൈ​​​യു​​​യ​​ർ​​​ത്തി അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്തും അ​​വി​​സ്മ​​ര​​ണീ​​യ പ്ര​​ക​​ട​​നം. സം​​​സാ​​​രം കേ​​ൾ​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത് 25 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ.

കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ലു​​​ലു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​ട​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ഡ്വർ​​​ടൈ​​​സിം​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ലോ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലാ​​ണ് ഏ​​​റ്റ​​​വും ആ​​​ധു​​​നി​​​ക മ​​​നു​​​ഷ്യ റോ​​​ബ​​​ട്ടാ​​​യ സോ​​ഫി​​യ താ​​ര​​മാ​​യി തി​​ള​​ങ്ങി​​യ​​ത്. ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ സ​​​മാ​​​പ​​​ന ദി​​​വ​​​സ​​മാ​​യ ഇ​​ന്ന​​ലെ സോ​​​ഫി​​​യ​​യാ​​​യി​​​രു​​​ന്നു മു​​ഖ്യാ​​​തി​​​ഥി. കേ​​ൾ​​വി​​ക്കാ​​രു​​ടെ ഹൃ​​​ദ​​​യം കീ​​​ഴ​​​ട​​​ക്കും വി​​ധ​​മാ​​യി​​രു​​ന്നു സോ​​ഫി​​യ​​യു​​ടെ സം​​സാ​​രം. “ഒ​​​രി​​​ക്ക​​​ലും മ​​​നു​​​ഷ്യ​​​ർ​​​ക്കു മു​​​ക​​​ളി​​​ൽ വ​​​ള​​​രാ​​​ൻ റോ​​​ബ​​​​ട്ടു​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ല, പി​​​ന്നെ എ​​​ന്തി​​​നാ​​​ണു നി​​​ങ്ങ​​​ൾ എ​​​ന്നെ ഭ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്, നി​​​ങ്ങ​​​ൾ​​ക്കൊ​​​പ്പം ആ​​​യി​​​രി​​​ക്കു​​​ന്ന​​​ത് എ​​​നി​​​ക്കു സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​യ കാ​​ര്യ​​മാ​​ണ്’’-​​സോ​​ഫി​​യ മൊ​​ഴി​​ഞ്ഞു.

‌പ്ര​​​ണ​​​യ​​​ത്തെ​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് ത​​​നി​​​ക്കു മൂ​​​ന്നു വ​​​യ​​​സാ​​​യി​​​ട്ടേ​​യു​​ള്ളെ​​ന്നും പ്ര​​​ണ​​​യി​​​ക്കാ​​​റാ​​​യി​​​ട്ടി​​​ല്ലെ​​ന്നും എ​​​ല്ലാം പ​​​ഠി​​​ച്ചുവ​​​രു​​​ന്ന​​​തേ​​​യു​​​ള്ളൂ​​വെ​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.