കൊച്ചി: കൊച്ചിയിൽ നടന്ന 44ാമത് ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ലോക ഉച്ചകോടിയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിയെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. ഐഎഎ ആഗോള പ്രിസിഡന്റ് ശ്രീനിവാസൻ സ്വാമി പുരസ്കാരം സമർപ്പിച്ചു.
ഗൾഫിൽ ചെറിയനിലയിൽ തുടങ്ങി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന റീട്ടെയിൽ ശൃംഖലകളിലൊന്നിന്റെ സാരഥിയായി വളർന്നതിനാണ് ആദരം. നാലു പതിറ്റാണ്ടുകൊണ്ട് 22 രാജ്യങ്ങളിൽ സാന്നിധ്യമായി മാറിയ ലുലു ഗ്രൂപ്പിന് 160 ഓളം ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളും തുറക്കാനായി. ഹോട്ടൽ വ്യവസായം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിലും ലുലു ഗ്രൂപ്പിന് ഇപ്പോൾ സാന്നിധ്യമുണ്ട്.
എം.എ. യൂസഫലിക്ക് ആദരം
12:36 AM Feb 23, 2019 | Deepika.com