കൊച്ചി: ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ഗ്രൂപ്പും ജ്വല്ലറി രംഗത്തു കാതലായ മാറ്റങ്ങൾക്കു തുടക്കം കുറിച്ച ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാൻ ജോയ് ആലുക്കാസിനു കൊച്ചിയിൽ നടക്കുന്ന 44-ാമത് ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷൻ ലോക ഉച്ചകോടിയിൽ പ്രത്യേക പുരസ്കാരം.
ജ്വല്ലറി രംഗത്ത് 1956 മുതൽ സാന്നിധ്യമറിയിച്ച ജോയ് ആലുക്കാസ്, 1987 മുതൽ യുഎഇയിലെ ഏറ്റവും മികച്ച ഐഎസ്ഒ 9001, ഐഎസ്ഒ 14001 ലഭിച്ച ജ്വല്ലറി ഗ്രൂപ്പ് ആയി. തൃശൂർ ആസ്ഥാനമാക്കി 160 ഓളം ഷോറൂമുകൾ ഉള്ള ഗ്രൂപ്പ്, ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പാണ്.
ജോയ് ആലുക്കാസിനു പുരസ്കാരം
12:36 AM Feb 23, 2019 | Deepika.com