കൊച്ചി: ഡെയ്മ്ലർ ഇന്ത്യാ കൊമേഴ്സ്യൽ വെഹിക്കിൾസ് (ഡിഐസിവി) കഴിഞ്ഞ വർഷത്തിൽ 35 ശതമാനം വളർച്ച കൈവരിച്ചതായി മാനേജിംഗ് ഡയറക്ടർ സത്യകാം ആര്യ. ചെന്നൈ ഫാക്ടറിയിൽനിന്ന് ഉത്പാദിപ്പിച്ച ട്രക്കുകളുടെ എണ്ണം കഴിഞ്ഞവർഷം ഒരു ലക്ഷത്തിലെത്തി. എട്ടു ശതമാനത്തിന്റെ കയറ്റുമതി വളർച്ചയും കന്പനി കൈവരിച്ചു. 50 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ വർഷം ട്രക്കുകൾ കയറ്റുമതി ചെയ്തത്. ഷോറൂമുകളുടെ എണ്ണം കഴിഞ്ഞവർഷം തുടക്കത്തിൽ 130 ആയിരുന്നത് 180 ആയി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒരു വർഷത്തിനകം ഇന്ത്യൻ ട്രക്ക് വ്യവസായത്തെ ബിഎസ്-6 നിലവാരത്തിലെത്തിക്കുക എന്നാണു കന്പനിയുടെ അടുത്ത ലക്ഷ്യമെന്നും സത്യകാം ആര്യ പറഞ്ഞു.
ഡെയ്മ്ലർ ട്രക്ക് വിൽപ്പനയിൽ 35 ശതമാനം വളർച്ച
12:36 AM Feb 23, 2019 | Deepika.com