വോഡഫോൺ ഐഡിയയുടെയും എയർടെലിന്‍റെയും വരിക്കാർ കൊഴിയുന്നു

12:28 AM Feb 22, 2019 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ടെ​ലി​കോം ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം നേ​രി​യ തോ​തി​ൽ വ​ർ​ധി​ച്ചെ​ങ്കി​ലും മു​ൻ​നി​ര ക​മ്പ​നി​ക​ളാ​യ വോ​ഡ​ഫോ​ൺ ഐ​ഡി​യ​യ്ക്കും ഭാ​ര​തി എ​യ​ർ​ടെ​ലി​നും ന​ഷ്ടം. രാ​ജ്യ​ത്ത് 42 കോ​ടി വ​രി​ക്കാ​രു​ള്ള വോ​ഡ​ഫോ​ൺ ഐഡിയയ്ക്ക് 23.3 ല​ക്ഷം വ​രി​ക്കാ​ർ ഡി​സം​ബ​റി​ൽ കു​റ​ഞ്ഞു. 34 കോ​ടി വ​രി​ക്കാ​രു​ള്ള എ​യ​ർ​ടെ​ലി​ന് 15 ല​ക്ഷ​മാ​ണ് കു​റ​വ്. എ​യ​ർ​ടെ​ലു​മാ​യി ല​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ടാ​റ്റാ ടെ​ലി സ​ർ​വീ​സ​സ് (10 ല​ക്ഷം), പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എം​ടി​എ​ൻ​എ​ൽ (3,963), റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (1,929) തു​ട​ങ്ങി​യ ക​ന്പ​നി​ക​ളു​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും കു​റ​വു വ​ന്നു. കൂ​ടാ​തെ ലാ​ൻ​ഡ്‌​ലൈ​ൻ വ​രി​ക്കാ​രു​ടെ എ​ണ്ണം 2.19 കോ​ടി​യി​ൽ​നി​ന്ന് 2.18 കോ​ടി​യാ​കു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) എ​ന്നീ ക​മ്പ​നി​ക​ളു​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. ജി​യോ​യു​ടെ വ​രി​ക്കാ​രു​ടെ എ​ണ്ണം 85.64 ല​ക്ഷം ഉ‍യ​ർ​ന്ന് 28 കോ​ടി​യും ബി​എ​സ്എ​ൻ​എ​ലി​ന് 5.56 ല​ക്ഷം ഉ​യ​ർ​ന്ന് 11.4 കോ​ടി​യു​മാ​യി.
രാ​ജ്യ​ത്താ​കെ 119.7 കോ​ടി ടെ​ലി​കോം വ​രി​ക്കാ​രു​ണ്ടെ​ന്നാ​ണ് ട്രാ​യി​യു​ടെ ക​ണ​ക്ക്.