മുംബൈ: 1956 കോടി രൂപയുടെ 2.05 കോടി ഓഹരികൾ തിരികെ വാങ്ങാൻ ടെക് മഹീന്ദ്ര തീരുമാനിച്ചു. ഡയറക്ടർ ബോർഡ് ഇതിനുള്ള അനുമതി നല്കി. ടെക് മഹീന്ദ്ര ആദ്യമായാണ് ഓഹരികൾ തിരികെ വാങ്ങുന്നത്.
കമ്പനിയിൽ അധിക പണത്തിന്റെ ആവശ്യമില്ല. അതിനാലാണ് ഓഹരികൾ തിരികെ വാങ്ങുന്നതെന്ന് ടെക് മഹീന്ദ്ര സിഎഫ്ഒ മനോജ് ഭട്ട് പറഞ്ഞു. എന്നാൽ, വളർച്ചയ്ക്കാവശ്യമായ ഏറ്റെടുക്കൽക്കായി കരുതൽ പണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ടെക്ക് മഹീന്ദ്ര 1,956 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങും
12:28 AM Feb 22, 2019 | Deepika.com