ഐഎഎ വേൾഡ് കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
12:28 AM Feb 22, 2019 | Deepika.com
കൊച്ചി: ഇന്റർനാഷണൽ അഡ്വർടൈസിംഗ് അസോസിയേഷന്റെ(ഐഎഎ) വേൾഡ് കോണ്‍ഗ്രസിന് ഇന്ന് സമാപനം. മൂന്നു ദിവസമായി ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ 25 രാജ്യങ്ങളിൽ നിന്നായി 2000ത്തിൽപരം പ്രതിനിധികൾ പങ്കെടുത്തു.