ഹാനോയ്: 27,28 തീയതികളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടിക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ വിയറ്റ്നാം തലസ്ഥാനമായ ഹാനോയിൽ എത്തുന്നത് ട്രെയിനിൽ.
പ്യോംഗ്യാഗിൽനിന്ന് രണ്ടര ദിവസത്തെ യാത്രയ്ക്കുശേഷം വിയറ്റ്നാം അതിർത്തിയിലെ ഡോംഗ് ഡാമിൽ കിം ട്രെയിനിറങ്ങും. തുടർന്ന് കാറിൽ ഹാനോയിലേക്കു പോകും. ഉത്തരകൊറിയയുടെ ആണവചർച്ചാ മേധാവി കിം ഹ്യോക് ചോൾ ഉച്ചകോടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഹാനോയിൽ എത്തിയിട്ടുണ്ട്. സെൻട്രൽ ഹാനോയിയിലെ ഗവൺമെന്റ് ഗസ്റ്റ്ഹൗസ് ആയിരിക്കും ഉച്ചകോടിക്കു വേദിയെന്നു സൂചനയുണ്ട്.
നേതാക്കളുടെ താമസത്തിനായി ഗസ്റ്റ്ഹൗസിന് എതിർവശമുള്ള മെട്രോപോൾ ഹോട്ടലും മെലിയ ഹോട്ടലും ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇവിടങ്ങൾ കിം ഹ്യോക് ചോൾ സന്ദർശിച്ചു.
ജൂലൈയിൽ സിംഗപ്പൂരിലായിരുന്നു ആദ്യ ട്രംപ് -കിം ഉച്ചകോടി. ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തിന് ഈ ഉച്ചകോടിയിൽ തീരുമാനമായെങ്കിലും തുടർ നടപടികൾ കാര്യമായുണ്ടായില്ല.
കിം ഹാനോയിലെത്തുന്നതു ട്രെയിനിൽ
12:52 AM Feb 21, 2019 | Deepika.com