ഐഎസ് വധുവിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി
12:52 AM Feb 21, 2019 | Deepika.com
ലണ്ടൻ: ഇസ്ലാമിക് സ്റ്റേറ്റിൽ(ഐഎസ്) ചേരാൻ ഒളിച്ചോടിയ ബംഗ്ലാദേശ് വംശജയായ പെൺകുട്ടിയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കി. 2015ൽ ഒളിച്ചോടിയ ഷമീന ബീഗം അടുത്തിടെ കുഞ്ഞിനു ജന്മം നല്കിയിരുന്നു. ഇപ്പോൾ 19 വയസുണ്ട്. പൗരത്വം റദ്ദാക്കിയത് ഞെട്ടിപ്പിക്കുന്നതും ന്യായീകരണമില്ലാത്ത കാര്യവുമാണെന്ന് സിറിയയിലെ അഭയാർഥി ക്യാന്പിൽ കഴിയുന്ന ഷമീന പ്രതികരിച്ചു.