കൊച്ചി: ആറു വർഷത്തെ വാറണ്ടി ലഭ്യമാക്കുന്ന സ്കോഡ ഷീൽഡ് പ്ലസ് പദ്ധതിയുമായി സ്കോഡ ഓട്ടോ ഇന്ത്യ. പദ്ധതിയിൽ മോട്ടോർ ഇൻഷ്വറൻസ്, 24x7 റോഡ്സൈഡ് അസിസ്റ്റൻസ്, എക്സ്റ്റൻഡഡ് വാറന്റി എന്നിങ്ങനെ മൂന്ന് സ്കീമുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. റാപ്പിഡ്, ഒക്ടേവിയ, സൂപ്പർബ്, കോഡിയാക് എന്നീ മോഡലുകൾക്ക് ഈ സേവനം ലഭ്യമാകും.
ആദ്യ ഒരു വർഷം സന്പൂർണ ഇൻഷ്വറൻസും അടുത്ത മൂന്നു വർഷം തേർഡ് പാർട്ടി ഇൻഷ്വറൻസും ലഭ്യമാക്കുന്നതാണ് സ്കോഡ ഇൻഷ്വറൻസ്. സ്കോഡ അസിസ്റ്റ് അഞ്ചാമത്തെയും ആറാമത്തെയും വർഷം 24x7 റോഡ് സൈഡ് അസിസ്റ്റൻസ് ഉറപ്പാക്കുന്നു. എക്സ്റ്റൻഡഡ് വാറന്റി സ്കീമിൽ വാങ്ങിയ ദിവസം മുതൽ അഞ്ചാമത്തെയും ആറാമത്തെയും വർഷം വരെയോ 1,50,000 കിലോമീറ്റർ വരെയോ (ഏതാണോ ആദ്യം) വാറന്റി ഉറപ്പാക്കുന്നു. നിലവിൽ നാലു വർഷത്തെ വാറന്റി പ്രോഗ്രാമിൽ അംഗങ്ങളായവർക്കും ഷീൽഡ് പ്ലസ് സേവനം ലഭ്യമാണെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആറു വർഷത്തെ വാറണ്ടിയുമായി സ്കോഡ ഷീൽഡ് പ്ലസ്
12:51 AM Feb 21, 2019 | Deepika.com