ന്യൂഡൽഹി: 32 എംപി പോപ്-അപ് സെൽഫി കാമറയുമായി വിവോ വി15 പ്രോ വിപണിയിൽ അവതരിപ്പിച്ചു. എഐ ട്രിപ്പിൾ റിയർ കാമറ, ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനിംഗ് ടെക്നോളജി എന്നിവയുമുള്ള ഈ വി-സീരീസ് സ്മാർട്ട്ഫോണിന് 28,990 രൂപയാണ് വില. വിവോ ഇന്ത്യ ഇ-സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ പ്രീ ഓർഡറിനുള്ള സൗകര്യമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 675എഐഇ ഒക്ടാകോർ പ്രോസസർ, വിവോയുടെ അഞ്ചാം തലമുറ ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനിംഗ് ടെക്നോളജി, 3,700 എംഎഎച്ച് ബാറ്ററി, ആൻഡ്രോയ്ഡ് 9.0 ഫൺടച്ച് ഒഎസ് 9 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ടോപ്പസ് ബ്ലൂ, റൂബി റെഡ് നിറങ്ങളിലെത്തുന്ന വി 15 പ്രോ മാർച്ച് ആറു മുതൽ ഓൺലൈൻ, ഓഫ്ലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.
വിവോ വി15 പ്രോ മാർച്ച് ആറു മുതൽ
12:51 AM Feb 21, 2019 | Deepika.com