വാഷിംഗ്ടൺ ഡിസി: 2020ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിനായി ശ്രമിക്കുമെന്നു സെനറ്റർ ബേണി സാൻഡേഴ്സ് അറിയിച്ചു. വെർമണ്ട് പബ്ലിക് റേഡിയോയിലൂടെയാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യൻ വംശജ കമലാ ഹാരീസ് ഉൾപ്പെടെ നിരവധി സ്ഥാനാർഥി മോഹികൾ ഇതിനകം രംഗത്തിറങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ സാൻഡേഴ്സ് കനത്ത മത്സരം നേരിടുമെന്നു വ്യക്തമാണ്. ഭിന്നിപ്പിക്കുന്ന നേതൃത്വമല്ല, യോജിപ്പിക്കുന്ന നേതൃത്വമാണ് ഇന്നാവശ്യമെന്നു ട്രംപിനെ വിമർശിച്ച് സാൻഡേഴ്സ് പറഞ്ഞു. 2016ലും സാൻഡേഴ്സ് സ്ഥാനാർഥിത്വത്തിനു ശ്രമിച്ചെങ്കിലും ഹില്ലരി ക്ലിന്റനാണ് ഡെമോക്രാറ്റിക് ടിക്കറ്റ് ലഭിച്ചത്.
സാൻഡേഴ്സ് മത്സരിക്കും
12:26 AM Feb 20, 2019 | Deepika.com