ഇസ്ലാമാബാദ്: പാക് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിനു വിദേശയാത്രയ്ക്കു വിലക്ക്. അഷിയാന ഹൗസിംഗ് പ്രോജക്ട് അഴിമതിക്കേസിൽ കഴിഞ്ഞ ദിവസം കോടതി ഇദ്ദേഹത്തിനെതിരേ കുറ്റം ചുമത്തിയിരുന്നു.
മുപ്പതു ദിവസത്തേക്ക് ഷരീഫിന്റെ വിദേശയാത്ര വിലക്കിക്കൊണ്ട് ആഭ്യന്തരമന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനാണ് ഷഹബാസ് ഷരീഫ്. നവാസ് ഷരീഫും അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്.
രോഗബാധിതയായ പൗത്രിയെ സന്ദർശിക്കുന്നതിനു ലണ്ടനിലേക്കു പോകാനിരിക്കേയാണു ഷരീഫിനെതിരേ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്നു മാധ്യമ റിപ്പോർട്ടുകളിൽ പറഞ്ഞു.
ഷഹബാസിനു യാത്രാവിലക്ക്
12:26 AM Feb 20, 2019 | Deepika.com