കൊച്ചി: മെഴ്സിഡസ്-ബെൻസിന്റെ പുതിയ സർവീസ് സെന്റർ എറണാകുളം മരടിൽ പ്രവർത്തനമാരംഭിച്ചു. മെഴ്സിഡസ്-ബെൻസ് ഇന്ത്യ കസ്റ്റമർ സർവീസസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് വൈസ് പ്രസിഡന്റ് സന്തോഷ് അയ്യരും രാജശ്രീ മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടർ എസ്. ശിവകുമാറും ചേർന്ന് സെന്റർ ഉദ്ഘാടനം ചെയ്തു.
2.4 കോടി രൂപ ചെലവിൽ 6,285 ചതുരശ്ര അടി വിസ്തീർണത്തിൽ രാജശ്രീ മോട്ടോഴ്സ് തയാറാക്കിയിരിക്കുന്ന സർവീസ് സെന്ററിൽ ആറു സർവീസ് ബേകളാണുള്ളത്. രാജശ്രീ മോട്ടോഴ്സിന്റെ കേരളത്തിലെ അഞ്ചാമത്തെയും മെഴ്സിഡസ്-ബെൻസിന്റെ ദക്ഷിണേന്ത്യയിലെ 27-ാമത്തെയും ഔട്ട്ലെറ്റാണിത്.
മെഴ്സിഡസ്-ബെൻസ് സർവീസ് സെന്റർ മരടിൽ
12:25 AM Feb 20, 2019 | Deepika.com