തൃശൂർ: ആയിരത്തിലധികം നെയ്ത്ത് ഗ്രാമങ്ങളിലെ സൃഷ്ടികൾ ഒരുമിക്കുന്ന കോട്ടണ്‍ ഫെസ്റ്റിവലിനു കല്യാൺ സിൽക്സിന്റെ ഷോറൂമുകളിൽ തുടക്കമായി.എൻചാന്റിംഗ് ഈസ്റ്റ്, വണ്ടർഫുൾ വെസ്റ്റ്, സിന്റിലേറ്റിംഗ് സൗത്ത്, ന്യൂജെൻ നോർത്ത് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് കോട്ടൺ വിസ്മയങ്ങൾ അണിനിരക്കുന്നത്.
കൂടാതെ , ആധുനിക സാങ്കേതികവിദ്യയാൽ സവിശേഷമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വില്ലേജ് കോട്ടണ്‍ ശ്രേണികളും വില്പനയ്ക്കായി എത്തിയിട്ടുണ്ട്. ഇക്കോ-ഫ്രണ്ട്ലി ഫൈബറിനാൽ മനോഹരമാക്കിയ നിയോ മെട്രോ സീരീസാണ് കോട്ടണ്‍ മേളയുടെ പ്രത്യേക സവിശേഷത. കോട്ടണ്‍ സാരികൾക്കു പുറമെ ചുരിദാർ, ചുരിദാർ മെറ്റീരിയൽസ്, എത്ത്നിക് വെയർ, കിഡ്സ് വെയർ, മെൻസ് വെയർ, കുർത്തി, ലേഡീസ് വെയർ, ടീൻസ് വെയർ, ഡെയ്ലി വെയർ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകളും ഈ വർഷത്തെ കോട്ടണ്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ്. വില 250 രൂപ മുതലാണ് ആരംഭിക്കുക. കോട്ടണ്‍ മേള മാർച്ച് 15നു സമാപിക്കും.
കോട്ടണ്‍ മഹോത്സവവുമായി കല്യാണ്‍ സിൽക്സ്
12:25 AM Feb 20, 2019 | Deepika.com