അംബാസഡറെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു
12:42 AM Feb 19, 2019 | Deepika.com
ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഉഭയകക്ഷിബന്ധം അനുദിനം വഷളായിക്കൊണ്ടിരിക്കേ ഇന്ത്യയിലെ തങ്ങളുടെ അംബാസഡർ സൊഹൈൽ മുഹമ്മദിനെ പാക്കിസ്ഥാൻ തിരിച്ചുവിളിച്ചു. കൂടിയാലോചനകൾക്കെന്നാണ് ഔദ്യോഗികഭാഷ്യമെങ്കിലും നയതന്ത്രതലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടിക്ക് അതേനാണയത്തിൽ മറുപടി നൽകുകയാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനിൽനിന്ന് ഇന്ത്യൻ അംബാസഡർ അജയ് ബിസാറിയെ കഴിഞ്ഞദിവസം തിരിച്ചുവിളിച്ചിരുന്നു.