മാലെ: കള്ളപ്പണക്കേസിൽ മാലദ്വീപിന്റെ മുൻ പ്രസിഡന്റ് അബ്ദുള്ള യാമീനെ കോടതി ഉത്തരവു പ്രകാരം അറസ്റ്റു ചെയ്തു. മാലദ്വീപിൽ നിന്നു വൻതുക യാമീൻ കടത്തിക്കൊണ്ടുപോയി വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ടെന്നാണ് അനുമാനം.
അദ്ദേഹത്തിന്റെ ലോക്കൽ ബാങ്ക് അക്കൗണ്ട് കോടതി നേരത്തെ മരവിപ്പിച്ചിരുന്നു. 15 ലക്ഷം ഡോളർ നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന കേസിന്റെ വിചാരണയ്ക്കായി ഇന്നലെ യാമീൻ കോടതിയിൽ എത്തി.
മാലദ്വീപ്: അബ്ദുള്ള യാമീൻ അറസ്റ്റിൽ
12:42 AM Feb 19, 2019 | Deepika.com