ഇസ്ലാമാബാദ് :യുഎസ്, പാക് അധികൃതരുമായി ഇസ്ലാമാബാദിൽ നടത്താനിരുന്ന ചർച്ച നീട്ടിവച്ചെന്നു അഫ്ഗാൻ താലിബാൻ അറിയിച്ചു. താലിബാൻ സംഘം ഇന്നലെ ഇസ്ലാമാബാദിൽ എത്താനിരുന്നതാണ്. എന്നാൽ യുഎൻ ഉപരോധം മൂലം സംഘാംഗങ്ങളിൽ പലർക്കും പാക്കിസ്ഥാനിലേക്കു യാത്ര ചെയ്യാനായില്ലെന്ന് താലിബാൻ വക്താവ് അറിയിച്ചു.
ഇസ്ലാമാബാദിൽ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി സംഘം കൂടിക്കാഴ്ച നടത്തുമെന്നു നേരത്തെ താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് വ്യക്തമാക്കിയിരുന്നു. യുഎസുമായുള്ള അടുത്തവട്ടം ചർച്ച നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ 25നു ദോഹയിൽ നടത്തുമെന്നും വക്താവ് അറിയിച്ചു.
ഇസ്ലാമാബാദിലെ ചർച്ച നീട്ടിവച്ചെന്നു താലിബാൻ
12:42 AM Feb 19, 2019 | Deepika.com