കേന്ദ്രസർക്കാരിന് ആർബിഐയുടെ 28,000 കോടി
12:40 AM Feb 19, 2019 | Deepika.com
മുംബൈ: ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ കേന്ദ്രസർക്കാരിനു നല്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നലെ വെളിപ്പെടുത്തി. ആർബിഐയുടെ ബോർഡ് യോഗത്തിലാണ് തീരുമാനം. ഇതു രണ്ടാം വർഷമാണ് ആർബിഐ സർക്കാരിന് ലാഭവീതം നല്കുന്നത്.