എച്ച്ഡിഎഫ്സി ബാങ്കിന് 5000 ശാഖകൾ
12:40 AM Feb 19, 2019 | Deepika.com
കൊച്ചി: രാജ്യത്തെ എച്ച്ഡിഎഫ്സി ബ്രാഞ്ചുകളുടെ എണ്ണം 5000 ആയി. 1995ലാണ് ബാങ്ക് പ്രവർത്തനമാരംഭിച്ചത്, ഇതിന്റെ 25-ാം വാർഷിക ദിനത്തിലാണ് 5000 ബ്രാഞ്ചുകളെന്ന നാഴികക്കല്ല് നേടിയെടുത്തത്. മുംബൈയിലെ വോർളിയിലായിരുന്നു ആദ്യ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചത്.