കൊച്ചി: വാർധക്യകാലത്തെ സാന്പത്തിക സുരക്ഷ, വെല്ലുവിളി, റിട്ടയർമെന്റ് പ്ലാനിംഗ് നേരത്തെ തുടങ്ങുന്നതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചു ജിയോജിത് ഫിനാൻഷൽ സർവീസസ് ലിമിറ്റഡും എച്ച്ഡിഎഫ്സി എഎംഎസിയും ചേർന്നു കൊച്ചിയിൽ 23നു സെമിനാർ നടത്തും.
മുൻ സംസ്ഥാന ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോൾ ഉദ്ഘാടനം ചെയ്യും.
ഹോട്ടൽ മാരിയറ്റിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 8.30 വരെ വിവിധ സെഷനുകളിലായി ചർച്ചകൾ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 99958 00087, 0484 2355328 എന്നീ നന്പരുകളിൽ ബന്ധപ്പെടണം.
റിട്ടയർമെന്റ് പ്ലാനിംഗ്: ജിയോജിത് സെമിനാർ 23ന്
12:40 AM Feb 19, 2019 | Deepika.com