തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്പറേഷന് പ്രളയബാധിതരായ വനിത സംരംഭകര്‍ക്ക് വായ്പ നല്കുന്ന ന്യൂ സ്വര്‍ണിമ പദ്ധതിയുടെ ഉദ്ഘാടനം കനക്കുന്നില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.
സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിലെ പിന്നോക്ക സമുദായാംഗങ്ങളായ സംരംഭകരില്‍ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കും അവശ്യ അടുക്കള/ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും മറ്റുമായാണ് ലോണ്‍ അനുവദിക്കുന്നത്. പരമാവധി ഒരു ലക്ഷം രൂപ മൂന്നു ശതമാനം പലിശ നിരക്കില്‍ 150 പേര്‍ക്ക് നല്‍കുന്നതാണ് പദ്ധതി.വനിതാ വികസന കോര്പറേഷന് ചെയര്‍പേഴ്സണ്‍ കെ.എസ്. സലീഖ, മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
ന്യൂ സ്വര്‍ണിമ വായ്പ വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു
12:40 AM Feb 19, 2019 | Deepika.com