വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ യുഎൻ അംബാസഡർ പദവിയിലേക്കുള്ള നാമനിർദേശം പിൻവലിക്കുകയാണെന്ന് ഹെതർ ന്യൂവേർട്ട് അറിയിച്ചു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവായ ന്യൂവേർട്ടിനെ പ്രസിഡന്റ് ട്രംപാണു നാമനിർദേശം ചെയ്തത്. ഇന്ത്യൻ വംശജയായ നിക്കി ഹേലി യുഎൻ അംബാസഡർ പദവി രാജിവയ്ക്കുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നിത്.
നാല്പത്തെട്ടുകാരിയായ ന്യൂവേർട്ടിനെ യുഎൻ അംബാസഡറാക്കുന്നതിൽ പ്രതിപക്ഷ ഡെമോക്രാറ്റുകൾ എതിർപ്പുന്നയിച്ചു. ന്യൂവേർട്ടിന് നയതന്ത്രമേഖലയിൽ പരിചയമില്ലെന്നാണ് ഇവർ ആരോപിച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് നാമനിർദേശം പിൻവലിക്കുന്നതെന്നാണു ന്യൂവേർട്ട് അറിയിച്ചത്.
ഹെതർ ന്യൂവേർട്ട് യുഎസിന്റെ യുഎൻ അംബാസഡറാകാനില്ല
12:53 AM Feb 18, 2019 | Deepika.com