ഇസ്ലാമാബാദ്: അഭിമത രാഷ്ട്രപദവി റദ്ദാക്കിയതു സംബന്ധിച്ച് ഇന്ത്യയിൽനിന്ന് ഒദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് പാക്കിസ്ഥാൻ. പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് വെള്ളിയാഴ്ചയായിരുന്നു പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്രപദവി ഇന്ത്യ റദ്ദാക്കിയത്. പാക്കിസ്ഥാനിൽനിന്നുള്ള ഉത്പന്നങ്ങൾക്ക് കസ്റ്റംസ് നികുതി 200 ശതമാനം ഉയർത്തുകയും ചെയ്തു.
അഭിമത രാഷ്ട്രപദവി റദ്ദാക്കിയതു സംബന്ധിച്ച് ഇന്ത്യയുമായി ചർച്ച നടത്തുമെന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യകാര്യ ഉപദേഷ്ടാവ് അബ്ദുൾ റസാക് ദാവൂദ് പറഞ്ഞു. ഇരുരാജ്യങ്ങളും അംഗങ്ങളായ വേൾഡ് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങിയ വേദികളിൽ വിഷയം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 1996ലാണ് പാക്കിസ്ഥാന് ഇന്ത്യ അഭിമത രാഷ്ട്രപദവി നല്കിയത്.
അഭിമത രാഷ്ട്രപദവി റദ്ദാക്കിയതു സംബന്ധിച്ച് അറിയിപ്പു കിട്ടിയിട്ടില്ലെന്ന് പാക്കിസ്ഥാൻ
12:53 AM Feb 18, 2019 | Deepika.com