ഇസ്ലാമാബാദ്: ഏകദിന സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ(എംബിഎസ്) രാജകുമാരന് രാജകീയ വരവേല്പു നല്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിമാനത്താവളത്തിൽ ഇമ്രാനും സൈനിക മേധാവി ജനറൽ ഖമർ ജാവേജ് ബജ്വയും ചേർന്ന് എംബിഎസിനെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയിൽ എംബിഎസിന്റെ വണ്ടിയോടിച്ചത് ഇമ്രാൻ ഖാൻ ആണ്. കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാൻ എംബിഎസിന്റെ സന്ദർശനത്തിൽ ഏറെ പ്രതീക്ഷ പുലർത്തുന്നു.
ശനി, ഞായർ ദിവസങ്ങളിലായി രണ്ടു ദിവസത്തെ സന്ദർശനമാണ് നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഇത് ഒരു ദിവസത്തേക്കു ചുരുക്കപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സന്ദർശനം ചുരുക്കി അറിയിപ്പുണ്ടായത്. ഏഷ്യൻ രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായി എംബിഎസ് ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ട്.
എംബിഎസിന്റെ ഡ്രൈവറായി ഇമ്രാൻ ഖാൻ
12:53 AM Feb 18, 2019 | Deepika.com