ഇസ്ലമാബാദ്: പുൽവാമ ഭീകരാക്രമണം നടത്തിയ ജയ്ഷ് ഇ മുഹമ്മദ്(ജെഇഎം)സംഘടനയെ 2002ൽ നിരോധിച്ചതാണെന്നും നിയമപ്രകാരമുള്ള എല്ലാ നടപടികളും സംഘടനയ്ക്കെതിരേ എടുക്കുന്നുണ്ടെന്നും പാക്കിസ്ഥാൻ.
ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്താനുള്ള നീക്കം ശക്തമാക്കിയിരുന്നു. അമേരിക്കയടക്കം ഇന്ത്യക്കു ശക്തമായ പിന്തുണയുമായി രംഗത്തു വന്നു.
ഈ സാഹചര്യത്തിലാണു പാക്കിസ്ഥാൻ മറുപടിയുമായി വന്നിരിക്കുന്നത്. ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനാണെന്ന ഇന്ത്യയുടെ ആരോപണം കഴന്പില്ലാത്തതാണെന്നു വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.
ജയ്ഷ് ഇ മുഹമ്മദിനെ 2002ൽ നിരോധിച്ചത്: പാക്കിസ്ഥാൻ
12:53 AM Feb 18, 2019 | Deepika.com