കോൽക്കത്തയിൽ പുതിയ കപ്പൽ നിർമാണശാല
11:44 PM Feb 16, 2019 | Deepika.com
കൊച്ചി: കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡും ഹൂഗ്ളി ഡോക്ക് ആൻഡ് ആന്‍പ് പോർട്ട് എൻജിനീയേഴ്സ് ലിമിറ്റഡും സഹകരിച്ചു രൂപീകരിച്ച ഹൂഗ്ളി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് (എച്ച്സിഎസ്എൽ) കോൽക്കത്തയിലെ നാസിരംഗയിൽ നിർമിക്കുന്ന പുതിയ കപ്പൽ നിർമാണശാലയുടെ ഭൂമികുഴിക്കൽ ചടങ്ങ് നടത്തി. കോപെറ്റ് ചെയർമാൻ വിനീത് കുമാറിന്റെ സാന്നിധ്യത്തിൽ എച്ച്സിഎസ്എൽ ചെയർമാൻ മധു എസ്.നായർ ചടങ്ങ് നിർവഹിച്ചു. ബാലാജി അരുണ്‍കുമാർ, കൊപെറ്റിന്റെയും എച്ച്സിഎസ്എലിന്റെയും ഡയറക്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.