ന്യൂഡൽഹി: അമേരിക്കൻ സ്മാർട്ഫോണ്‍ നിർമാതാക്കളായ മോട്ടോറോളയുടെ പുതിയ സ്മാർട്ഫോണ്‍ മോഡൽ, മോട്ടോ ജി7 പവർ ഇന്ത്യൻ വിപണിയിലെത്തി.
5000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയും അതിവേഗ ചാർജിംഗിനായുള്ള ‘ടർബോ പവർ ഫാസ്റ്റ് ചാർജിംഗ്’ സങ്കേതവുമാണ് മോട്ടോ ജി 7 പവറിന്റെ മുഖ്യ ആകർഷണം. 6.2 ഇഞ്ച് ഡിസ്പ്ലേ, ഫിങ്കർപ്രിന്റ് സെൻസർ, 12 മെഗാപിക്സലിന്റെ പിൻകാമറ, എട്ട് മെഗാപിക്സലിന്റെ സെൽഫി കാമറ, സ്നാപ്ഡ്രാഗണ്‍ 633 ചിപ്സെറ്റ്, ആൻഡ്രോയിഡ് പൈ പ്ലാറ്റ്ഫോം, തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.
നാലു ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി 7 പവറിന് 13,990 രൂപയാണ് വില. ഫ്ലിപ്കാർട്ടിലൂടെയും റീട്ടെയ്ൽ ഒൗട്ട്ലെറ്റുകളിലൂടെയും വാങ്ങാനാകും.
ബാറ്ററി കരുത്തോടെ മോട്ടോ ജി 7 പവർ
11:44 PM Feb 16, 2019 | Deepika.com