സാംസംഗ് ഗാലക്സി എം 30 ഉടനെത്തും
11:44 PM Feb 16, 2019 | Deepika.com
ന്യൂഡൽഹി: സാംസംഗിന്റെ ഗാലക്സി സീരിസിലെ മൂന്നാമത്തെ സ്മാർട്ഫോൺ മോഡലായ ഗാലക്സി എം30 അടുത്ത മാസം ആദ്യം ഇന്ത്യൻ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ജനുവരിയിലാണ് എം 30യുടെ മുൻഗാമികളായ എം10, എം20 എന്നീ മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിയത്. ഇൻഫിനിറ്റി ഡിസ്പ്ലെ, 5000 എംഎഎച്ച് ബാറ്ററി, എക്സിനോസ് 7904 പ്രോസസർ, 4 ജിബി റാം -64 ജിബി സ്റ്റോറേജും 6 ജിബി റാം- 128 ജിബി സ്റ്റോറേജുമുള്ള രണ്ടു വേരിയന്റുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് എം 30 യുടെ വരവെന്നാണ് റിപ്പോർട്ടുകൾ.