വത്തിക്കാൻ സിറ്റി: ലൈംഗികാരോപണങ്ങളെത്തുടർന്ന് കർദിനാൾ പദവിയിൽനിന്നു രാജിവച്ച വാഷിംഗ്ടണിലെ മുൻ ആർച്ച്ബിഷപ് തിയഡോർ മക്കാറിക്കിനു പൗരോഹിത്യവിലക്ക്. 88 വയസുള്ള മക്കാറിക് തനിക്കെതിരേയുള്ള ആരോപണങ്ങളെപ്പറ്റി ഒന്നുമറിയില്ലെന്നാണു പറയുന്നത്.
പുരോഹിതനടുത്ത എല്ലാ ധർമങ്ങളിൽനിന്നും മക്കാറിക്കിനു സ്ഥിരമായ വിലക്കാണ് ഏർപ്പെടുത്തിയത്.
ആരോപണങ്ങൾ വളരെക്കാലം മുന്പുള്ള കാര്യങ്ങളെപ്പറ്റിയായതിനാൽ കോടതികളിൽ കേസില്ല. വത്തിക്കാനിലെ വിശ്വാസ തിരുസംഘമാണ് അന്വേഷണം നടത്തി തീരുമാനമെടുത്തത്. മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഈ തീരുമാനത്തിന്മേൽ അപ്പീൽ അനുവദിക്കില്ല.
മുൻ കർദിനാളിനു പൗരോഹിത്യ വിലക്ക്
10:31 PM Feb 16, 2019 | Deepika.com