കാരക്കാസ്: വെനസ്വലേയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വിദേശകാര്യമന്ത്രി ജോർജ് അരിയേസ യുഎസ് പ്രത്യേക പ്രതിനിധി എലിയട്ട് അബ്രാംസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് ഇക്കാര്യമറിയിച്ചത്.
അബ്രാംസിനെ വെനസ്വേലയിലേക്കു ക്ഷണിച്ചു. യുഎസ് പ്രതിനിധിയെ എവിടെവച്ചു കാണാനും താൻ തയാറാണെന്നും മഡുറോ വ്യക്തമാക്കി. അതേസമയം ഇക്കാര്യം സ്ഥിരീകരിക്കാൻ യുഎസ് വൃത്തങ്ങൾ തയാറായില്ല.
മഡുറോയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് ഹുവാൻ ഗ്വായിഡോ ഇടക്കാല പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വെനസ്വേലയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.
യുഎസുമായി വെനസ്വേലൻ മന്ത്രി രഹസ്യചർച്ച നടത്തി
12:30 AM Feb 16, 2019 | Deepika.com