ധാക്ക: ഇപ്പോഴത്തെ അഞ്ചുവർഷത്തെ ഭരണകാലാവധി പൂർത്തിയായാൽ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നു ബംഗ്ളാ പ്രധാനമന്ത്രി ഷേക്ക് ഹസീന. നാലാംതവണയും പ്രധാനമന്ത്രിയായി ഷേക്ക് ഹസീന സത്യപ്രതിജ്ഞ ചെയ്തത് ഒരു മാസം മുന്പാണ്.
ചെറുപ്പക്കാർക്കുവേണ്ടി മാറിക്കൊടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഷേക്ക് ഹസീന പറഞ്ഞു. റിട്ടയർ ചെയ്തശേഷം ഗോപാൽഗഞ്ചിലെ തുൻഗിപരാ ഗ്രാമത്തിലെ തറവാട്ടിൽ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
റിട്ടയർ ചെയ്യാൻ ഒരുങ്ങി ഷേക്ക് ഹസീന
12:30 AM Feb 16, 2019 | Deepika.com