ബ്രെക്സിറ്റ്: ബ്രിട്ടീഷ് നേതാക്കൾ ബ്രസൽസിലേക്ക്
12:30 AM Feb 16, 2019 | Deepika.com
ബ്രസൽസ്: ബ്രിട്ടനിലെ ബ്രെക്സിറ്റ് മന്ത്രി സ്റ്റീഫൻ ബാർക്ലേയും പ്രതിപക്ഷ നേതാവ് ജറമി കോർബിനും അടുത്തയാഴ്ച ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തും. ബാർക്ലേ തിങ്കളാഴ്ചയും കോർബിൻ ചൊവ്വാഴ്ചയും എത്തും.