ന്യൂഡൽഹി: എയർ ഇന്ത്യാ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അശ്വനി ലൊഹാനി ചുമതലയേറ്റു. രണ്ടാം വട്ടമാണ് ലൊഹാനി എയർ ഇന്ത്യയുടെ തലപ്പത്തെത്തുന്നത്. ഒരു വർഷത്തെ കാലാവധിയിൽ ലൊഹാനിയെ നിയമിക്കാനുള്ള തീരുമാനം ബുധനാഴ്ച കേന്ദ്ര കാബിനറ്റ് അംഗീകരിച്ചിരുന്നു. പ്രദീപ് സിംഗ് ഖരോല സിവിൽ ഏവിയേഷൻ സെക്രട്ടറിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.
മധ്യപ്രദേശിൽനിന്നുള്ള 1980 ബാച്ച് ഐആർഎസ്എംഇ (ഇന്ത്യൻ റെയിൽവേ സർവീസ് മെക്കാനിക്കൽ എൻജിനിയറിംഗ്) ഓഫീസറായ അദ്ദേഹം 2007 ഓഗസ്റ്റ് മുതൽ 2018 സെപ്റ്റംബർ വരെയാണ് എയർ ഇന്ത്യയെ നയിച്ചത്. ഇതിനുശേഷം റെയിൽവേ ചെയർമാനായ അദ്ദേഹം ഡിസംബറിൽ വിരമിച്ചു. 2007ൽ ഇന്ത്യൻ എയർലൈൻസും എയർ ഇന്ത്യയും ലയിച്ചതിനുശേഷം ആദ്യമായി എയർ ഇന്ത്യ പ്രവർത്തനലാഭം ഉണ്ടാക്കിയത് ലൊഹാനിയുടെ കാലത്താണ്.
അശ്വനി ലൊഹാനി ചുമതലയേറ്റു
12:29 AM Feb 16, 2019 | Deepika.com