ജാലിയൻവാലാബാഗ് കൂട്ടക്കൊല: ബ്രിട്ടീഷ് പാർലമെന്‍റിൽ ചൊവ്വാഴ്ച ചർച്ച

11:12 PM Feb 14, 2019 | Deepika.com
ല​​​ണ്ട​​​ൻ: ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച. ചൊ​​​വ്വാ​​​ഴ്ച പ്ര​​​ഭു​​​സ​​​ഭ​​​യി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ മേ​​​ഘ്നാ​​​ദ് ദേ​​​ശാ​​​യ് പ്ര​​​ഭു​​​വും രാ​​​ജ് ലോം​​​ബ പ്ര​​​ഭു​​​വും ച​​​ർ​​​ച്ച​​​യ്ക്കു തു​​​ട​​​ക്ക​​​മി​​​ടും.

1919 ഏ​​​പ്രി​​​ൽ 13നാ​​​യി​​​രു​​​ന്നു അ​​മൃ​​ത്സ​​റി​​ലെ ജാ​​ലി​​യ​​ൻ​​വാ​​ലാ ബാ​​ഗി​​ൽ സ​​മ്മേ​​ളി​​ച്ച നി​​രാ​​യു​​ധ​​രാ​​യ ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക് എ​​തി​​രേ ബ്രി​​ട്ടീ​​ഷ് പ​​ട്ടാ​​ളം നി​​റ​​യൊ​​ഴി​​ച്ച​​ത്.

ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ റെ​​ജി​​നാ​​ൾ​​ഡ് ഡ​​​യ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ​​​ട്ടാ​​​ളം ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ ഏകദേശം 1600 പേ​​​ർ മ​​​രി​​​ച്ചുവെന്നാണ് കണക്ക്.